ചില്ലി ചിക്കന്‍
ആവശ്യമുള്ള സാധനങ്ങള്‍

1. കോഴിയിറച്ചി - ഒരു കിലോ
2. മുട്ട - 1 എണ്ണം
3. കോണ്‍ഫ്ലോര്‍ - 1 ടീസ്പൂണ്‍
4. മൈദ - 1 ടീസ്പൂണ്‍
5. സോഡാപ്പൊടി (അപ്പക്കാരം) - 3 ടീസ്പൂണ്‍
6. ഇഞ്ചി - 1 കഷണം
7. പച്ചമുളക് - 6 എണ്ണം
8. സോയാ സോസ് - 1 ടീസ്പൂണ്‍
9. ചില്ലി സോസ് - 1 ടീസ്പൂണ്‍
10. ടൊമാറ്റോ സോസ് - 1 ടീസ്പൂണ്‍
11. ഉപ്പ് - പാകത്തിന്
12. ചിക്കന്‍ സ്റ്റാക്ക് - 1 1/2 കപ്പ്
13. ചില്ലി ചുവപ്പ് കളര്‍ - 1 നുള്ള്
പാകം ചെയ്യുന്ന വിധം.
കോഴി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് മുട്ട, മൈദ, കോണ്‍ഫ്ലോര്‍, ഇവ ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. സവോള, ഇഞ്ചി, പച്ചമുളക് ഇവ കൊത്തിയരിയുക. അല്‍പം എണ്ണ ചൂടാക്കി വഴറ്റുക. നിറം മാറുന്നതിനു മുന്‍പ് സോസുകളെല്ലാം ചേര്‍ക്കുക. ഉടനെതന്നെ പകുതി ചിക്കന്‍ സ്റ്റാക്ക് ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കുക.
ബാക്കിയിരിക്കുന്ന ചിക്കന്‍ സ്റ്റാക്കില്‍ കോണ്‍ഫ്ലോര്‍ ചേര്‍ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന ഇറച്ചിയില്‍ ഇതു ചേര്‍ത്ത് നന്നായി യോചിപ്പിക്കുക. വീണ്ടും തിളപ്പിച്ചശേഷം ഉപ്പും കളറും ചേര്‍ക്കുക. ചൂടോടെ ചില്ലി സോസും ചേര്‍ത്ത് ചില്ലി ചിക്കന്‍ വിളമ്പുക.